രാഹുലിന് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത് എന്ന് കാർത്തിക്

Newsroom

ഇന്ത്യയുടെ ഓപ്പണർ കെ എൽ രാഹുലിന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കുറച്ച് സമയം മാറി നിൽക്കുന്നതാണ് നല്ലത് എന്ന് വിക്കറ്റ് കീപ്പിംഗ് ബാറ്റർ ദിനേഷ് കാർത്തിക്. മാർച്ച് ഒന്നിന് ഇൻഡോറിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാനിരിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് കാർത്തികിന്റെ പ്രതികരണം. ആ ടെസ്റ്റിൽ രാഹുലിന് പകരം ഗിൽ കളിക്കും എന്നാണ് സൂചന.

Picsart 23 02 19 17 36 30 832

രാഹുലിനെ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് തന്നെ പുറത്താക്കാൻ പോകുകയാണെങ്കിൽ, അത് മിക്കവാറും ഈ ഒരു ഇന്നിംഗ്സ് കൊണ്ടല്ലെന്ന് അദ്ദേഹത്തിന് മനസ്സിലാകും. കഴിഞ്ഞ അഞ്ചോ ആറോ ടെസ്റ്റ് മത്സരങ്ങളിൽ സംഭവിച്ചത് ആണ് കാരണം, കാർത്തിക് പറഞ്ഞു.

കുറച്ച് വിശ്രമത്തിനു ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയയിൽ വരുന്നതാകും രാഹുലിന് നല്ലത് എന്നും കാർത്തിക് പറഞ്ഞു. അവൻ ഒരു ക്ലാസ് പ്ലെയറാണ്, എല്ലാ ഫോർമാറ്റുകളിലും വളരെ മികച്ചതാണ്. എന്നാൽ ഈ സമയത്ത് ഒന്നും അവന് അനുകൂലമാകുന്നില്ല. അവന് കുറച്ച് സമയം ആവശ്യമായി വന്നേക്കാം. കാർത്തിക് പറയുന്നു.