ഉംപുന്‍ ചുഴലിക്കാറ്റിന് ശേഷം 5000 വൃക്ഷ തൈ നടുവാന്‍ ഒരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇത് കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്യുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചിട്ടുണ്ട്. ഉംപുന്‍ ചുഴലിക്കാറ്റ് നാശനഷ്ടം വലിയ തോതില്‍ വിതച്ച ഒരു സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അധികാരികളുമായി ചേര്‍ന്ന് കൊല്‍ക്കത്തയില്‍ അയ്യായിരം വൃക്ഷ തൈകള്‍ നടുന്നത് ഫ്രാഞ്ചൈസിയുടെ “പ്ലാന്റ് എ 6” പരിപാടിയുടെ ഭാഗമായാണ്. ഇത് കൂടാതെ ദുരന്ത ബാധിത പ്രദേശത്തെ ആളുകള്‍ക്ക് റേഷനും മറ്റു അവശ്യ വസ്തുക്കളും വിതരണം ചെയ്യുമെന്നും ഫ്രാഞ്ചൈസി അറിയിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത, നോര്‍ത്ത്-സൗത്ത് പാര്‍ഗണാസ്, ഈസ്റ്റ് മെഡിനിപ്പൂര്‍ എന്നിവിടങ്ങളിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. തങ്ങളുടെ സഹായം അവശ്യ സാധനങ്ങളുടെ രൂപത്തില്‍ വിതരണം ചെയ്യുന്നത്.