ചരിത്രം കുറിച്ച് അമ്പയർ കിം കോട്ടൺ

Newsroom

അന്താരാഷ്ട്ര ടി20യിൽ ഓൺ-ഫീൽഡ് അമ്പയറായി നിൽക്കുന്ന ആദ്യ വനിതയായി ന്യൂസിലൻഡിന്റെ കിം കോട്ടൺ ചരിത്രം രചിച്ചു. ഇന്ന് ഡുനെഡിൻസ് യൂണിവേഴ്‌സിറ്റി ഓവലിൽ നടന്ന ന്യൂസിലൻഡും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം നിയന്ത്രിച്ചാണ് കിം ഈ നേട്ടം കൈവരിച്ചത്. ന്യൂസിലൻഡ് സ്വദേശിയായ വെയ്ൻ നൈറ്റ്സ് ആയിരുന്നു സഹ അമ്പയർ.

കിം കോട്ടൺ 23 04 05 13 14 43 418

ഇതാദ്യമായല്ല കോട്ടൺ പുരുഷന്മാരുടെ കളി നിയന്ത്രിക്കുന്നത്. 2020-ൽ ഹാമിൽട്ടണിൽ നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിനിടെ അവർ തേർഡ് അമ്പയർ ആയിരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വനിതാ 2020 ഐസിസി വേൾഡ് ടി 20 ഫൈനലിനായി കളത്തിലിറങ്ങിയപ്പോൾ ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യത്തെ വനിത എന്ന റെക്കോർഡും കോട്ടൺ നേരത്തെ നേടിയിരുന്നു.