കളിയില്‍ തിളങ്ങിയെങ്കിലും പണി വാങ്ങി ഖലീല്‍ അഹമ്മദ്

Sports Correspondent

വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റ് നേടി മികച്ച് നിന്നുവെങ്കിലും മുംബൈ ഏകദിനത്തില്‍ പണി വാങ്ങിച്ച് ഖലീല്‍ അഹമ്മദ്. മര്‍ലന്‍ സാമുവല്‍സിനെ പുറത്താക്കിയ ശേഷം പ്രകോപനപരമായ ആംഗ്യം കാണിച്ചതിനാണ് താരത്തിനെതിരെ നടപടി. ഔദ്യോഗികമായ താക്കീതും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു ശിക്ഷയായി വിധിച്ചത്.

നാലാം ഏകദിനത്തിനിടെയാണ് സംഭവം. 224 റണ്‍സ് വിജയം നേടിയ ഇന്ത്യയ്ക്കായി 5 ഓവറില്‍ നിന്ന് 13 റണ്‍സ് മാത്രം വിട്ടു നല്‍കി ഖലീല്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. പരമ്പരയില്‍ 2-1 എന്ന നിലയില്‍ ഇന്ത്യ മുന്നില്‍ നില്‍ക്കുകയാണ്. മത്സരത്തിന്റെ 14ാം ഓവറിലാണ് സംഭവം. രോഹിത് ശര്‍മ്മ പിടിച്ച് മര്‍ലന്‍ സാമുവല്‍സ് സ്ലിപ്പില്‍ പുറത്തായപ്പോളാണ് ഖലീലിന്റെ ഈ പ്രകടനം.