ന്യൂസിലാൻഡിനെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയിൽ നിന്ന് ഫാസ്റ്റ് ബൗളർ ഖലീൽ അഹമ്മദ് പുറത്ത്. കൈക്കേറ്റ പൊട്ടലാണ് താരത്തിന് തിരിച്ചടിയായത്. ഇന്ത്യ എ – ന്യൂസിലാൻഡ് എ ആദ്യ ഏകദിനത്തിനിടെയാണ് ഖലീൽ അഹമ്മദിന് പരിക്കേറ്റത്. ന്യൂസിലാൻഡ് പരമ്പരയിൽ മികച്ച ഫോമിലുള്ള ഖലീൽ അഹമ്മദിന്റെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാണ്.
കഴിഞ്ഞ ദിവസം നടന്ന ഏകദിനത്തിൽ 46 റൺസ് വഴങ്ങി ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു. താരം തുടർ ചികിസ്തക്കായി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ എത്തും. ഇന്ത്യക്ക് വേണ്ടി 11 ഏകദിന മാതാരങ്ങൾ കളിച്ച ഖലീൽ അഹമ്മദ് 15 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ടി20യിൽ 14 മത്സരങ്ങൾ കളിച്ച ഖലീൽ 13 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.













