ട്രാവുവിന് തുടർച്ചയായ നാലാം ജയം, ലീഗിൽ രണ്ടാം സ്ഥാനത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗിൽ ആദ്യമായി എത്തിയ ട്രാവുവിന്റെ തുടർജയങ്ങൾ തുടരുന്നു. ഇന്ന് ഐലീഗിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയ ട്രാവു ഐസോൾ എഫ് സിയെ ആണ് പരാജയപ്പെടുത്തിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ട്രാവുവിന്റെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചുവന്ന് ജയിക്കാൻ ട്രാവുവിനായി.

രാമ്ലുചുംഗയിലൂടെ കളിയുടെ 22ആം മുനുട്ടിൽ തന്നെ ഐസാൾ മുന്നിൽ എത്തിയിരുന്നു‌ പിന്നീട് തിരിച്ചടിച്ച ട്രാവു 27ആം മിനുട്ടിൽ സമനില ഗോൾ നേടി. പ്രേംജിത് സിംഗിന്റെ വകയായിരുന്നു ട്രാവുവിന്റെ ഗോൾ‌. പിന്നീട് രണ്ടാം പകുതിയിൽ കൃഷ്ണാനന്ദ സിങ് ട്രാവുവിന്റെ വിജയ ഗോളും നേടി. ഇതിനു മുമ്പ് നടന്ന മൂന്ന് ലീഗ് മത്സരങ്ങളിലും വിജയിക്കാൻ ട്രാവുവിന് ആയിരുന്നു. ഈ തുടർവിജയങ്ങളോടെ 14 പോയന്റുമായി ട്രാവു ലീഗിൽ രണ്ടാമത് എത്തി.