ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് അയര്‍ലണ്ട് താരം കെവിന് ഒബ്രൈന്‍. അയര്‍ലണ്ടിനായി ടെസ്റ്റിലും ടി20യിലും താന്‍ കളിക്കാന്‍ തയ്യാറാണെന്ന് താരം അറിയിച്ചിട്ടുണ്ട്. അയര്‍ലണ്ട് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന റൺ സ്കോറര്‍ ആണ് കെവിന്.
153 ഏകദിനങ്ങളിൽ നിന്ന് 3618 റൺസും 68 ക്യാച്ചുകളും താരം നേടിയിട്ടുണ്ട്. 114 വിക്കറ്റുകളും താരം സ്വന്തമാക്കി. 2011 ലോകകപ്പിൽ ബാംഗ്ലൂരിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 113 റൺസാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന്. ലോകകപ്പിലെ തന്നെ ഏറ്റവും വേഗതയാര്‍ന്ന ശതകം ആയിരുന്നു അത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



