രഞ്ജിയിൽ കേരളത്തിന്റെ ആധിപത്യം

Sports Correspondent

Kerala Nidheesh

ഗോവയ്ക്കെതിരെ രഞ്ജി ട്രോഫിയിൽ മേൽക്കൈ നേടി കേരളം. രണ്ടാം ഇന്നിംഗ്സിൽ ഗോവ് 122/7 എന്ന നിലയിൽ നിൽക്കുമ്പോള്‍ കേരളത്തിനെ വീണ്ടും ബാറ്റ് ചെയ്യിക്കാന്‍ ടീം 49 റൺസ് കൂടി നേടണം. ആദ്യ ഇന്നിംഗ്സിൽ ഗോവ 355 റൺസ് നേടിയപ്പോള്‍ കേരളം 526/9 എന്ന സ്കോറിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

കേരളത്തിനായി നിധീഷ് എംഡി മൂന്നും അങ്കിത് ശര്‍മ്മ രണ്ടും വിക്കറ്റ് നേടി. ഗോവയ്ക്കായി ലളിത് യാദവ് 36 റൺസും അമുല്യ പണ്ടരേക്കര്‍ 32 റൺസും ലളിത് യാദവ് 27 റൺസും നേടി.