ലീഡ് നേടുക പ്രയാസകരം, മധ്യപ്രദേശിനെ മറികടന്ന് നോക്കൗട്ട് റൗണ്ടിൽ എത്താൻ കേരളത്തിന്റെ വഴികൾ ഇങ്ങനെ

Newsroom

Kerala
Download the Fanport app now!
Appstore Badge
Google Play Badge 1

രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മധ്യപ്രദേശിനെ നേരിടുന്ന കേരളത്തിന് ഈ കളി വിജയിക്കുകയോ അല്ലെങ്കിൽ ലീഡ് നേടുകയോ അത്ര എളുപ്പമാകില്ല. ഇപ്പോൾ കേരളത്തിനും മധ്യപ്രദേശിനും 13 പോയിന്റുകൾ വീതമാണ് ഉള്ളത്. ഒരു ടീം മാത്രമെ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുകയുള്ളൂ. ആദ്യ ഇന്നിങ്സിൽ 585 റൺസ് എടുത്താണ് മധ്യപ്രദേശ് ഡിക്ലയർ ചെയ്തത്.

അവർക്ക് കേരളത്തെ നാളെ വൈകിട്ടേക്ക് ആളൗട്ട് ചെയ്ത് ലീഡ് എടുത്താൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കാം. കേരളത്തിനേക്കാൾ നല്ല റൺറേറ്റ് ഉള്ളതിനാൽ ഇപ്പോൾ അവരാണ് ഒന്നാമത്. എന്നാൽ കേരളത്തിന് ലീഡ് എടുക്കാതെ തന്നെ മധ്യപ്രദേശിന് മുകളിൽ എത്താൻ വഴികൾ ഉണ്ട്.

വിക്കറ്റ് നഷ്ടപ്പെടാതെ 260 റൺസ്, ഒരു വിക്കറ്റ് നഷ്ടപ്പെടുക ആണെങ്കിൽ 299 റൺസ്, 2 വിക്കറ്റ് നഷ്ടപ്പെടുക ആണെങ്കിൽ 338 റൺസ്, നാല് വിക്കറ്റ് നഷ്ടപ്പെടുകയാണെങ്കിൽ 417 റൺസ്, 5 വിക്കറ്റ് നഷ്ടമാവുക ആണെങ്കിൽ 456 റൺസ്, 6 വിക്കറ്റ് നഷ്ടമാവുക ആണെങ്കിൽ 495 റൺസ്, 7 വിക്കറ്റ് നഷ്ടത്തിൽ 534 റൺസ്, 8 വിക്കറ്റ് നഷ്ടത്തിൽ 573 റൺസ് എന്നിവ വരെ ആയാൽ കേരളത്തിനാകും മധ്യപ്രദേശിന് മുന്നിൽ ഫിനിഷ് ചെയ്യാൻ ആവുക. ഇനി 150ഓളം ഓവറുകൾ മാത്രമെ ഈ കളിയിൽ ബാക്കിയുള്ളൂ

ക്രിക്കറ്റ് നിരീക്ഷകൻ കൃഷ്ണകുമാർ ആണ് ഈ കണക്കുകൾ പങ്കുവെച്ചത്.