ദിയോദര്‍ ട്രോഫി ടീമുകളില്‍ ഇടം പിടിച്ച് കേരളത്തിന്റെ താരങ്ങളായ സന്ദീപ് വാര്യര്‍, ജലജ് സക്സേന, വിഷ്ണു വിനോദ്. വിഷ്ണു വിനോദും സന്ദീപ് വാര്യരും ഹനുമ വിഹാരി നയിക്കുന്ന ഇന്ത്യ എ ടീമില്‍ കളിക്കുമ്പോള്‍ ജലജ് സക്സേന ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ സി ടീമിലാണ് ഇടം നേടിയത്. പാര്‍ത്ഥിവ് പട്ടേലാണ് ഇന്ത്യ ബി ടീമിന്റെ നായകന്‍. വിജയ് ഹസാരെയിലെ മിന്നും പ്രകടനമാണ് വിഷ്ണു വിനോദിന് വഴി തുറന്നത്. ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തിന് ശേഷമാണ് ഈ ടീമുകളെയും പ്രഖ്യാപിച്ചത്.
ഇന്ത്യ എ: ഹനുമ വിഹാരി, ദേവദത്ത് പടിക്കല്‍, എആര്‍ ഈശ്വരന്‍, വിഷ്ണു വിനോദ്, അമന്‍ദീപ് ഖാരെ, അഭിഷേക് രാമന്‍, ഇഷാന്‍ കിഷന്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്ണോയി, രവിചന്ദ്രന്‍ അശ്വിന്‍, ജയ്ദേവ് ഉനഡ്കട്, സന്ദീപ് വാര്യര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഭാര്‍ഗവ് മേരായ്
ഇന്ത്യ ബി: പാര്‍ത്ഥിവ് പട്ടേല്‍, പ്രിയാംഗ് പഞ്ചല്‍, യശസ്വി ജൈസ്വാല്‍, ബാബ അപരാജിത്, കേദാര്‍ ജാഥവ്, റുതുരാജ് ഗായക്വാഡ്, ഷഹ്ബാസ് നദീം, അങ്കുല്‍ റോയ്, കൃഷ്ണപ്പ ഗൗതം, വിജയ് ശങ്കര്‍, മുഹമ്മദ് സിറാജ്, റൂഷ് കലാരിയ, യാര പൃഥ്വിരാജ്, നിതീഷ് റാണ
ഇന്ത്യ ബി: ശുഭ്മന്‍ ഗില്‍, മയാംഗ് അഗര്‍വാല്‍, അന്മോല്‍പ്രീത് സിംഗ്, സൂര്യകുമാര്‍ യാദവ്, പ്രിയം ഗാര്‍ഗ്, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, മയാംഗ് മാര്‍ക്കണ്ടേ, ജലജ് സക്സേന, അവേശ് ഖാന്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, ഇഷാന്‍ പോറെല്‍, ഡിജി പത്താനിയ, വിരാട് സിംഗ്