ബൗളിംഗ് കരുത്തില്‍ കേരളം, ഹിമാച്ചലിനെതിരെ 42 റണ്‍സിന്റെ വിജയം

Sports Correspondent

ആദ്യം ബാറ്റ് ചെയ്ത് വെറും 161 റണ്‍സ് മാത്രമേ നേടുവാനായുള്ളുവെങ്കിലും വിനൂ മങ്കഡ് ട്രോഫിയില്‍ 42 റണ്‍സിന്റെ ആവേശകരമായ വിജയം പിടിച്ചെടുത്ത് കേരളം. ഇന്ന് ഹിമാച്ചലിനെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി വരുണ്‍ ദീപക് നായനാര്‍(55), ആദിദേവ്(53) എന്നിവരുടെ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് കേരളം 161/9 എന്ന സ്കോര്‍ 50 ഓവറില്‍ നേടിയത്.

ബൗളിംഗില്‍ കിരണ്‍ സാഗറും ആല്‍ഫി ഫ്രാന്‍സിസ് ജോണും കസറിയപ്പോള്‍ 44.2 ഓവറില്‍ ഹിമാച്ചലിനെ പുറത്താക്കി കേരളം വിജയം പിടിച്ചെടുത്തു. ഇരുവരും മൂന്ന് വീതം വിക്കറ്റ് നേടിയാണ് എതിരാളികളെ 119 റണ്‍സില്‍ ഓള്‍ഔട്ട് ആക്കിയത്. 29 റണ്‍സ് നേടിയ സിദ്ധാന്ത് ബല്‍ബീര്‍ ഡോഗ്രയാണ് ഹിമാച്ചലിന്റെ ടോപ് സ്കോറര്‍.