ബേസിൽ തമ്പിക്ക് 4 വിക്കറ്റ്, ആന്ധ്രയെ 272 റൺസിന് ഓളൗട്ട് ആക്കി കേരളം

Newsroom

Picsart 24 01 15 14 19 40 961

രഞ്ജി ട്രോഫിയിൽ കേരളം ആന്ധ്രാപ്രദേശിനെ 272 റൺസിന് ഓളൗട്ട് ആക്കി. ഇന്ന് 10 റൺസ് ചേർക്കുന്നതിനിടയിൽ തന്നെ ആന്ധ്രാപ്രദേശിന്റെ മൂന്ന് വിക്കറ്റുകൾ കേരളം വീഴ്ത്തി. 87 റൺസ് എടുത്ത ആന്ധ്രാപ്രദേശ് ക്യാപ്റ്റൻ റിക്കി ബുയി പുറത്താകാതെ നിന്നു എങ്കിലും മറുവശത്ത് വിക്കറ്റുകൾ പെട്ടെന്നു വീഴുക ആയിരുന്നു.

കേരള 24 01 19 12 37 42 125

കേരളത്തിനായി ബേസിൽ തമ്പി നാലു വിക്കറ്റുകൾ വീഴ്ത്തി. 18 ഓവറിൽ 48 റൺസ് മാത്രം വഴങ്ങിയാണ് ബേസിൽ നാലു വിക്കറ്റുകൾ വീഴത്തിയത്. വൈശാഖ്‌ ചന്ദ്രൻ 2 വിക്കറ്റും ബാസിൽ, അഖിൽ സ്കറിയ,ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.