വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പോണ്ടിച്ചേരിയ്ക്ക് നേടാനായത് 247 റൺസ്. നിധീഷ് എംഡിയുടെ നാല് വിക്കറ്റ് നേട്ടത്തിനൊപ്പം ഏദന്‍ ആപ്പിള്‍ ടോം, അങ്കിത് ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പോണ്ടിച്ചേരി 47.4 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.
57 റൺസ് നേടിയ ജസ്വന്ത് ശ്രീറാമും 53 റൺസ് നേടിയ അജയ് റോഹ്റയും ആണ് പോണ്ടിച്ചേരിയുടെ പ്രധാന സ്കോറര്‍മാര്‍. അമന്‍ ഖാന്‍ (27), വിക്നേശ്വരന്‍ മാരിമുത്തു (26), നെയ്യന്‍ കംഗായന്‍ (25), ജെജെ യാദവ് (23) എന്നിവരും പോണ്ടിച്ചേരിയ്ക്കായി റൺസ് കണ്ടെത്തി. രണ്ടാം വിക്കറ്റിൽ ജസ്വന്തും അജയും ചേര്‍ന്ന് നേടിയ 81 റൺസ് പോണ്ടിച്ചേരിയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് മത്സരത്തിൽ കേരളം പിടിമുറുക്കി.









