രഞ്ജി ട്രോഫിയിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ കേരളം നേടേണ്ടത് 28 റൺസ് കൂടി. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ കേരളം 327/4 എന്ന നിലയിലാണ്. ഗോവയുടെ സ്കോറായ 355 റൺസിന് 28 റൺസ് അകലെ.
രോഹന് കുന്നുമ്മൽ 153 റൺസ് നേടി പുറത്തായപ്പോള്‍ 52 റൺസ് നേടിയ സൽമാന് നിസാറിനെ ലളിത് യാദവ് പുറത്താക്കി. രോഹന്റെ വിക്കറ്റ് അര്ജ്ജുന് ടെണ്ടുൽക്കര്‍ ആണ് നേടിയത്. വിഷ്ണു വിനോദ് 34 റൺസും അഹമ്മദ് ഇമ്രാന് 8 റൺസുമായി കേരളത്തിനായി ക്രീസിൽ നിൽക്കുന്നു.









