ഗോവയ്ക്കെതിരെ 9 വിക്കറ്റ് വിജയം നേടി കേരളം

Sports Correspondent

Kerala

രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച വിജയം. ഇന്ന് ഗോവയുടെ രണ്ടാം ഇന്നിംഗ്സ് 199 റൺസിൽ അവസാനിച്ചപ്പോള്‍ കേരളം 29 റൺസ് ഒരു വിക്കറ്റിൽ നേടി വിജയം കുറിച്ചു. ഗോവ ആദ്യ ഇന്നിംഗ്സിൽ 355 റൺസ് നേടിയപ്പോള്‍ 526/9 എന്ന സ്കോറാണ് കേരളം ഒന്നാം ഇന്നിംഗ്സിൽ നേടിയത്.

കേരളത്തിനായി അഭിഷേക് ജി നായരും സച്ചിന്‍ ബേബിയുമാണ് ഓപ്പണിംഗിനിറങ്ങിയത്. ബേബിയെ നഷ്ടമായ ശേഷം അഭിഷേക് 19 റൺസും സൽമാന്‍ നിസാര്‍ 9 റൺസും നേടി കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു.