സ്റ്റോക്സിന്റെ ഇരട്ട ശതക മോഹം തകര്‍ത്ത് റോച്ച്, 469/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്

Sports Correspondent

ഇംഗ്ലണ്ടിനെതിരെ രണ്ടാം ദിവസത്തിന്റെ അവസാന സെഷനില്‍ ഇംഗ്ലമ്ടിന്റെ ഡിക്ലറേഷന്‍. 162 ഓവറിലാണ് ഇംഗ്ലണ്ടിന്റെ ഡിക്ലറേഷന്‍ വരുന്നത്. അവസാന വിക്കറ്റില്‍ ഡൊമിനിക് ബെസ്സും സ്റ്റുവര്‍ട് ബ്രോഡും നടത്തിയ ചെറുത്ത് നില്പാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 42 റണ്‍സാണ് 39 പന്തില്‍ നിന്ന് നേടിയത്. ബെസ്സ് 31 റണ്‍സും സ്റ്റുവര്‍ട് ബ്രോഡ് 11 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ചായയ്ക്ക് ശേഷം ബെന്‍ സ്റ്റോക്സിന്റെ ഇരട്ട ശതക മോഹങ്ങളെ തകര്‍ത്ത് 176 റണ്‍സിന് പുറത്താക്കി കെമര്‍ റോച്ച് ആണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം ഏല്പിച്ചത്. തൊട്ടടുത്ത പന്തില്‍ ക്രിസ് വോക്സിനെയും റോച്ച് പുറത്താക്കിയതോടെ 395/5 എന്ന നിലയില്‍ നിന്ന് 395/7 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീഴുകയായിരുന്നു.

ജോസ് ബട്‍ലര്‍ ഇംഗ്ലണ്ടിന്റെ സ്കോര്‍ നാനൂറ് കടത്തുവാന്‍ സഹായിക്കുകയായിരുന്നു. എന്നാല്‍ വ്യക്തിഗത സ്കോര്‍ 40ല്‍ നില്‍ക്കവെ ഹോള്‍ഡര്‍ ജോസ് ബട്‍ലറെ വീഴ്ത്തി.  വിന്‍ഡീസിനായി റോസ്ടണ്‍ ചേസ് അഞ്ചും കെമര്‍ റോച്ച് രണ്ടും വിക്കറ്റ് നേടി.