ബംഗ്ലാദേശ് മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുമായ കാസി ഇസ്ലാമിന് രണ്ട് വര്‍ഷത്തെ വിലക്ക് വിധിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. 2018ല്‍ നടത്തിയ പരിശോധനയില്‍ ഡോപിംഗ് നിയമ ലംഘനം താരം നടത്തിയെന്നത് കണ്ടെത്തിയതോടെയാണ് താരത്തിനെതിരെയുള്ള നടപടി.
ഇതിനെത്തുടര്‍ന്ന് താരം 2019 ഫെബ്രുവരിയില്‍ താന്‍ കുറ്റം ചെയ്തുവെന്ന് സമ്മതിച്ചിരുന്നു. പിന്നീട് അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയ ബോര്‍ഡ് സസ്പെന്‍ഷന്‍ വിധിക്കുകയായിരുന്നു. 8 ഫെബ്രുവരി 2019 മുതല്‍ ശിക്ഷ പ്രാബല്യത്തില്‍ വരുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇതോടെ താരത്തിന് 2021 ഫെബ്രുവരി 7ന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങി വരാം.