ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി – അമോൽ മജൂംദാര്‍

Sports Correspondent

ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ പ്രവേശിച്ചപ്പോള്‍ എതിരാളികള്‍ കരുത്തരായ ഓസ്ട്രേലിയയായിരിക്കും. ഇംഗ്ലണ്ടിന് പിന്നിൽ ഇന്ത്യ രണ്ടാം സ്ഥാനക്കാരായാണ് ഇപ്പോള്‍ ഉള്ളത്. ഇംഗ്ലണ്ട് അവസാന മത്സരത്തിൽ വലിയ മാര്‍ജിനിൽ പരാജയപ്പെട്ടാൽ മാത്രമേ ഇന്ത്യയ്ക്ക് റൺറേറ്റിൽ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാം സ്ഥാനക്കാരാകാനാകൂ.

ഓസ്ട്രേലിയയെ പോലെ കരുത്തരായ ടീമിനെ നേരിടുമ്പോള്‍ ഇന്ത്യയ്ക്ക് തലവേദനയാകുക ഹര്‍മ്മന്‍പ്രീത് കൗറിന്റെ ഫോമില്ലായ്മയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം അമോൽ മജൂംദാര്‍ പറഞ്ഞത്.

അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തിൽ സ്മൃതി മന്ഥാന മാത്രമാണ് ബാറ്റിംഗിൽ ഫോം കണ്ടെത്തിയത്. ഇന്ത്യയുടെ മധ്യനിര റൺസ് കണ്ടെത്തുന്നില്ലെന്നും ഹര്‍മ്മന്‍പ്രീത് കൗര്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ട സമയം അതിക്രമിച്ചുവെന്നും അമോൽ പറ‍ഞ്ഞു.

ടി20 ക്രിക്കറ്റിൽ 3000 റൺസ് തികച്ച കൗര്‍ എന്നാൽ ഈ ടൂര്‍ണ്ണമെന്റിൽ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. താരം തന്റെ ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തണമെന്നും അമോൽ സൂചിപ്പിച്ചു.