കരീം ജന്നത്തിന്റെ വെടിക്കെട്ട്, യു എ ഇക്ക് എതിരായ പരമ്പര അഫ്ഗാനിസ്താൻ സ്വന്തമാക്കി

Newsroom

Picsart 23 02 20 01 23 01 238
Download the Fanport app now!
Appstore Badge
Google Play Badge 1

യുണൈറ്റഡ് അറബ് എമിറേറ്റ്‌സും (യുഎഇ) അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 ഐ പരമ്പരയുടെ ആവേശകരമായ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 6 വിക്കറ്റിന് വിജയിച്ചു. ഇതോടെ പരമ്പര 2-1ന് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കി.

Picsart 23 02 20 01 23 17 105

ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മുഹമ്മദ് വസീമിന്റെ (50 പന്തിൽ 75) ഉജ്ജ്വല അർധസെഞ്ചുറിയുടെയും അരവിന്ദിന്റെ (53 പന്തിൽ 59) മികച്ച പ്രകടനത്തിന്റെയും ബലത്തിൽ ആയിരുന്നു യു എ ഇ നല്ല ടോട്ടലുയർത്തിയത്‌

എന്നിരുന്നാലും, റാഷിദ് ഖാൻ (2/16), ഗുൽബാദിൻ (2/13) എന്നിവരുടെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന്റെ ബൗളർമാർ യുഎഇയെ വലിയ സ്കോർ നേടുന്നതിൽ നിന്ന് തടഞ്ഞു.

മറുപടിയായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്, ഓപ്പണർ ഇബ്രാഹിം സദ്രാൻ 51 പന്തിൽ 60 റൺസ് എടുത്തു. അവസാനം കരിം ജനത്തിന്റെ വെടിക്കെട്ട് പ്രകടനം ആണ് അവരെ ജയത്തിലേക്ക് എത്തിച്ചത്‌. താരം 22 പന്തിൽ 56 എടുത്തു പുറത്താകാതെ നിന്നു. 19-ാം ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ ആണ് അഫ്ഗാനിസ്ഥാൻ ലക്ഷ്യത്തിലെത്തിയത്.