“ക്യാച്ചു വിട്ട് കളഞ്ഞ് റൺഔട്ടും ആക്കാതിരുന്നാൽ കളി ജയിക്കില്ല” – കപിൽ ദേവ്

Newsroom

ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത് ഫീൽഡിൽ ആണ് എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ടി20 ക്രിക്കറ്റിൽ റൺഔട്ട് അവസരങ്ങളും ക്യാച്ചുകളും നഷ്‌ടപ്പെടുത്തിയാൽ നിങ്ങൾക്ക് വിജയിക്കാനാവില്ല. നിങ്ങൾ കുറഞ്ഞ സ്കോർ പ്രതിരോധിക്കുമ്പോൾ പ്രത്യേകിച്ച്. കപിൽ എബിപി ന്യൂസിൽ പറഞ്ഞു.

20220906 011331

ഇത്തരം ചെറിയ തെറ്റുകൾ സംഭവിക്കാൻ പാടില്ല. എനിക്ക് മനസ്സിലാക്കാൻ കഴിയും, എല്ലാ കളിക്കാരും ക്യാച്ചുകൾ നഷ്ടപ്പെടുത്തും എന്ന്. പക്ഷേ നിങ്ങൾ അത്തരമൊരു ക്യാച്ച് കളയുമ്പോൾ അത് ടീമിനെ ആകെ നിരാശപ്പെടുത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളിയെ മാറ്റിമറിച്ചേക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങൾ ആണ് ഇന്ത്യ ഫീൽഡിൽ കളഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു.