മെന്റര്‍ റോളിൽ വില്യംസണെ ലോകകപ്പിന് കൊണ്ടുവരുവാന്‍ ശ്രമിക്കുമെന്ന് ഗാരി സ്റ്റെഡ്

Sports Correspondent

പരിക്കേറ്റ ന്യൂസിലാണ്ട് താരം കെയിന്‍ വില്യംസണ് കളിക്കാരനെന്ന നിലയിൽ ലോകകപ്പിൽ കളിക്കാനായില്ലെങ്കിലും താരത്തെ മെന്റര്‍ റോളിൽ ടീമിനൊപ്പം ഇന്ത്യയിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ്.

ഐപിഎലിലെ ഉദ്ഘാടന മത്സരത്തിനിടെയാണ് കെയിന്‍ വില്യംസണ് പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ലോകകപ്പിന് മുമ്പ് ഫിറ്റാകുമോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുമ്പോളും താരത്തെ ടീമിനൊപ്പം മെന്റര്‍ റോളിൽ എത്തിക്കാനാകുമോ എന്നത് ടീം മാനേജ്മെന്റ് ശ്രമിക്കുമന്ന് സ്റ്റെഡ് പറഞ്ഞു.