ന്യൂസിലാണ്ടിനായി ഏറ്റവും അധികം ടെസ്റ്റ് റൺസ് നേടുന്ന താരമായി കെയിന്‍ വില്യംസൺ

Sports Correspondent

ഇംഗ്ലണ്ടിനെതിരെ വെല്ലിംഗ്ടൺ ടെസ്റ്റിൽ തകര്‍പ്പന്‍ ശതകം നേടിയപ്പോള്‍ ചരിത്ര നേട്ടം കൂടിയാണ് കെയിന്‍ വില്യംസൺ നേടിയത്. ന്യൂസിലാണ്ടിനായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടുന്ന താരമെന്ന ബഹുമതി കെയിന്‍ സ്വന്തമാക്കി. ഇന്ന് തന്റെ 26ാം ടെസ്റ്റ് ശതകം ആണ് കെയിന്‍ നേടിയത്.

7683 റൺസ് നേടിയ റോസ് ടെയിലറെ ആണ് കെയിന്‍ വില്യംസൺ മറികടന്നത്. സ്റ്റീഫന്‍ ഫ്ലെമിംഗ്(7172), ബ്രണ്ടന്‍ മക്കല്ലം(6453), മാര്‍ട്ടിന്‍ ക്രോ(5444) എന്നിവരാണ് ന്യൂസിലാണ്ടിനായി ഏറ്റവും അധികം റൺസ് നേടിയ ആദ്യ അഞ്ച് താരങ്ങളിലുള്‍പ്പെടുന്നവര്‍.