രോഹിത് ശർമ്മ ഏറെ മെച്ചപ്പെടേണ്ടതുണ്ട് എന്ന് കമ്രാൻ അക്മൽ

Newsroom

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഏറെ മെച്ചപ്പെടേണ്ടതുണ്ട് എന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ കമ്രാൻ അക്മൽ.തന്റെ യുട്യൂബ് ചാനലിൽ സംസാരിച്ച അക്മൽ, രോഹിതിന്റെ ടെസ്റ്റിലെ പ്രകടനം മോശമാണെന്ന് പറഞ്ഞു. ഒപ്പം കോഹ്‌ലിയെപ്പോലെ ഫീൽഡിൽ രോഹിത് ഉണർന്നിരിക്കണം എന്നും അക്മലർ പറഞ്ഞു. ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 14, 43 എന്നിങ്ങനെ മാത്രമെ ബാറ്റു കൊണ്ട് രോഹിതിന് സംഭാവന ചെയ്യാൻ ആയിരുന്നുള്ളൂ.

രോഹിത് ശർമ്മ 23 06 11 19 16 48 464

“വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ നന്നായി കളിക്കണം. നന്നായി തുടങ്ങുക ഇന്ത്യൽക് പ്രധാനമാണ്. രോഹിത് ശർമ്മ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ സാന്നിധ്യം വിരാട് കോഹ്‌ലിയെപ്പോലെയായിരിക്കണം,” അക്മൽ പറഞ്ഞു.

‘വിരാട് കോഹ്‌ലി എക്കാലത്തെയും മികച്ച താരമാണ്. അവൻ ഒരു മിടുക്കനാണ്. അവന്റെ ഫീൽഡിലെ സാന്നിധ്യം ഏറെ മികച്ചതാണ്. എല്ലാ കളിക്കാരുടെയും പ്രിയപ്പെട്ട കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സമീപനത്തിൽ നിന്നും പ്രകടനങ്ങളിൽ നിന്നും ഒരുപാട് ക്രിക്കറ്റ് താരങ്ങൾ ഒരുപാട് പഠിക്കുന്നുണ്ട്.”അക്മൽ കൂട്ടിച്ചേർത്തു