കാഗിസോ റബാഡ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത്

Sports Correspondent

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ടീമിന്റെ മുന്‍ നിര പേസര്‍ ആയ കാഗിസോ റബാഡ പരമ്പരയില്‍ നിന്ന് പുറത്ത് പോകുന്നു എന്നതാണ് പുറത്ത് വരുന്ന വാര്‍ത്ത. താരം ഇന്ന് നടന്ന മുന്നാം ടി20യില്‍ കളിച്ചിരുന്നില്ല.

ടോസിന്റെ സമയത്ത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് പറഞ്ഞത് താരത്തിന് ചെറിയൊരു നിഗിള്‍ മാത്രമാണുള്ളതെന്നാണ്. താരത്തിന് മൂന്നാഴ്ചയെങ്കിലും വിശ്രമം ആവശ്യമായി വരുമെന്നാണ് അറിയുന്നത്.