ലോകം പുതിയ രീതിയില്‍ മുന്നോട്ട് പോകേണ്ടതായുണ്ട്, അടച്ചിട്ട് സ്റ്റേഡിയത്തില്‍ കളി നടത്തുന്നതിനെക്കുറിച്ച് കാഗിസോ റബാഡ

Sports Correspondent

അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് തന്റെ അഭിപ്രായവുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ. അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തുന്നത് വിചിത്രമായ കാര്യമാണെന്നാണ് താരം പറഞ്ഞത്. പ്രത്യേകിച്ച് അന്താരാഷ്ട്ര മത്സരങ്ങള്‍ ഇത്തരത്തില്‍ നടത്തുന്നത് വളരെ വിചിത്രമായ അവസ്ഥയാണ്. എന്നാല്‍ ഈ ഭീതിജനകമായ സാഹചര്യത്തെ മറകടന്ന് മുന്നോട്ട് പോകുമ്പോള്‍ ലോകം പുതിയ രീതികളിലൂടെ കടന്ന് പോകേണ്ടി വരുമെന്ന് റബാഡ വ്യക്തമാക്കി.

അന്താരാഷ്ട്ര ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ കടുത്ത പോരാട്ടം തന്നെയാവും സാക്ഷ്യം വഹിക്കുക. അതിനാല്‍ തന്നെ കാണികള്‍ ടിവിയില്‍ ഈ മത്സരങ്ങള്‍ ആസ്വദിക്കട്ടേ എന്നും റബാഡ സൂചിപ്പിച്ചു.