ബാന്റര്‍ ആവാം, അസഭ്യം പാടില്ല – ജസ്റ്റിന്‍ ലാംഗര്‍

Sports Correspondent

ഇനന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ തന്റെ ടീമിനോട് ഫീല്‍ഡില്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് പറഞ്ഞ് ജസ്റ്റിന്‍ ലാംഗര്‍. താന്‍ കളിക്കാരനായപ്പോളും കോച്ചായപ്പോളും തന്റെ നിലപാട് ഈ വിഷയത്തില്‍ ഒന്നാണെന്നും ആവശ്യത്തിന് ബാന്റര്‍ ആകാമെന്ന് താന്‍ ടീമംഗങ്ങളോട് പറഞ്ഞിട്ടുണ്ട്, പക്ഷേ അസഭ്യം ഒരിക്കലും പാടില്ലെന്നും ഒന്നും അതിര് കടക്കരുതെന്നും ലാംഗര്‍ വ്യക്തമാക്കി.

ടിം പെയിനിന് മികച്ച സെന്‍സ് ഓഫ് ഹ്യൂമറുണ്ടെന്നും കോഹ്‍ലി എന്ത് ആണ് ഓണ്‍ഫീല്‍ഡില്‍ ചെയ്യുന്നത് അത് തങ്ങള്‍ കഴിഞ്ഞ തവണ ആസ്വദിച്ചിരുന്നുവെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. ക്രിക്കറ്റ് പിച്ചിലെ സമ്മര്‍ദ്ദം അല്ല ഇത്തരത്തില്‍ സംസാരിച്ച് തീര്‍ക്കുന്നതെന്ന് തനിക്ക് പറയാനാകുമെന്നും അത് വ്യക്തികള്‍ക്കെതിരെ ആണ് പലപ്പോഴു ആവുന്നതെന്നും ലാംഗര്‍ അഭിപ്രായപ്പെട്ടു.

ഒരു പറ്റം മികച്ച ക്രിക്കറ്റര്‍മാരാണ് ഈ പരമ്പരയില്‍ ഇരു ടീമുകള്‍ക്കുമായി അണി നിരക്കുന്നതെന്നും അത് മാത്രം മതി പരമ്പരയെ ആവേശകരമാക്കുവാനെന്നും അധികം വാക്കുകളുടെ ആവശ്യം വരില്ലെന്നും ലാംഗര്‍ സൂചിപ്പിച്ചു.