വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍, തന്റെ ഒരു തലവേദന ഒഴിയുമെന്ന് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച്

Sports Correspondent

ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക് മൂലം അഡിലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ കളിക്കാനാകുന്നില്ലെങ്കില്‍ തന്റെ ഒരു തലവേദന ഒഴിയുമെന്ന് തമാശ രൂപേണ പറഞ്ഞ് ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റന്‍ ലാംഗര്‍. വാര്‍ണര്‍ക്കൊപ്പം ജോ ബേണ്‍സിനെ ഓപ്പണ്‍ ചെയ്യണോ അതോ വില്‍ പുകോവസ്കിയ്ക്ക് അവസരം കൊടുക്കണമോ എന്ന വലിയ ചോദ്യത്തിന് ഒരുത്തരം തനിക്ക് എളുപ്പം കണ്ടെത്താനാകുമെന്ന് ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ഉയര്‍ന്ന് വന്ന ഏറ്റവും വലിയ ചോദ്യമായിരുന്നു ഇത്. പലപ്പോഴും ഇത്തരത്തില്‍ ടീം സെലക്ഷന്‍ വലിയ പ്രയാസകരമായ കാര്യാണെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. ഓസ്ട്രേലിയ എ ടീമിന് ഇന്ത്യ എ ടീമിനും ഇന്ത്യയുടെ ടെസ്റ്റ് സൈഡിനും എതിരെ കളിക്കുവാനുള്ള അവസരം ഉണ്ടെന്നതിനാല്‍ തന്നെ തനിക്ക് ആ മത്സരങ്ങളിലെ പ്രകടനം നോക്കി ടീം സെലക്ഷനിലേക്ക് പോകാമെന്നും ലാംഗര്‍ സൂചിപ്പിച്ചു.