ധ്രുവ് ജുറലിനെ ധോണിയുമായി ഇപ്പോഴേ താരതമ്യം ചെയ്യുന്നത് ശരിയല്ല എന്ന് ഗാംഗുലി

Newsroom

Picsart 24 02 25 11 04 46 624
Download the Fanport app now!
Appstore Badge
Google Play Badge 1

റാഞ്ചി ടെസ്റ്റിൽ ഗംഭീര പ്രകടനം നടത്തുയ യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലിനെ എംഎസ് ധോണിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. നേരത്തെ ഗവാസ്കറും കുംബ്ലെയും ജുറൽ അടുത്ത ധോണി ആണെന്ന് പ്രവചനങ്ങൾ നടത്തിയിരുന്നു.

ധോണി 24 03 01 19 40 28 040

“ധ്രുവ് ജുറലിന് റാഞ്ചിയിലേക്ക് മികച്ച ഒരു ടെസ്റ്റ് മാച്ച് ആയിരുന്നു. അദ്ദേഹത്തിന് വലിയ പ്രതിഭയുൺയ്യ്, എന്നാൽ എംഎസ് ധോണിയാണ്. വേറെ തന്നെ ഒരു ലീഗിലാണ് അദ്ദേഹം.” ഗാംഗുലി പറഞ്ഞു.

“ജ്യൂറലിന് പ്രതിഭയുണ്ട്, അതിൽ സംശയമില്ല. എന്നാൽ എംഎസ് ധോണിക്ക് എം എസ് ധോണിയാകാൻ 20 വർഷമെടുത്തു, അതിനാൽ ജുറൽ ഇപ്പോൾ കളിക്കട്ടെ. ജ്യൂറലിൻ്റെ സ്‌പിന്നും പേസും കളിക്കാനുള്ള കഴിവുണ്ട്. ഏറ്റവും പ്രധാനമായി സമ്മർദത്തിൻകീഴിൽ പ്രകടനം നടത്താനും ആകുന്നുണ്ട്.” ഗാംഗുലി പറഞ്ഞു.