മലയാളി താരം ജോഷിത വി.ജെ അണ്ടര്‍ 19 വേള്‍ഡ് കപ്പ്‌ ടീമില്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം : വനിതാ ക്രിക്കറ്റിലെ വയനാടന്‍ താരോദയം ജോഷിത വി.ജെ ഐ.സി.സി അണ്ടര്‍ 19 T20 വേള്‍ഡ് കപ്പ്‌ ടീമില്‍ ഇടം നേടി. 2025 ജനുവരിയില്‍ മലേഷ്യയില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.മിന്നുമണിക്കും സജന സജീവനും സി.എം.സി. നജ്‌ലയ്ക്കും പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി വനിതാ ക്രിക്കറ്റ് അക്കാദമിയിൽനിന്നുള്ള പുത്തൻ താരോദയം കൂടിയാണ് ജോഷിത. ജനുവരി 19 ന് നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്ടീസ് ആണ് ഇന്ത്യയുടെ ആദ്യ എതിരാളി. അടുത്തിടെ ജേതാക്കളായ പ്രഥമ അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിലും ജോഷിത അംഗമായിരുന്നു. വരാനിരിക്കുന്ന വനിതാ പ്രീമിയര്‍ ലീഗിലെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് ടീം അംഗം കൂടിയാണ് ജോഷിത.

കല്‍പ്പറ്റ സ്വദേശിയായ ജോഷിത കഴിഞ്ഞ 7 വര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. കേരളത്തിന്റെ അണ്ടർ 19 ടീം ക്യാപ്റ്റൻ കൂടിയാണ് ജോഷിത. സുൽത്താൻബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവർഷ ബിരുദവിദ്യാർഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളാണ്.

അണ്ടര്‍ 19 T20 വേള്‍ഡ് കപ്പ്‌ ടീം അംഗങ്ങള്‍ – നിക്കി പ്രസാദ്‌ ( ക്യാപ്റ്റന്‍), സനിക ചക്ലെ, ജി.ത്രിഷ, കമാലിനി ജി.( വൈസ് ക്യാപ്റ്റന്‍), ഭാവിക അഹിരെ, ഈശ്വരി അവസരെ, ജോഷിത വി.ജെ, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിതാ കിഷോര്‍, എം.ടി ശബ്നം, വൈഷ്ണവി എസ്.