അരങ്ങേറ്റത്തിൽ മികവ് പുലര്‍ത്തി ജോഷ് ടംഗ്, രണ്ടാം ഇന്നിംഗ്സിൽ അയര്‍ലണ്ടിന് 3 വിക്കറ്റ് നഷ്ടം

Sports Correspondent

ലോര്‍ഡ്സ് ടെസ്റ്റിൽ അയര്‍ലണ്ടിനെതിരെ മികച്ച നിലയിൽ ഇംഗ്ലണ്ട്. 524/4 എന്ന നിലയിൽ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം അയര്‍ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 97/3 എന്ന നിലയിലാക്കിയാണ് ഇംഗ്ലണ്ട് രണ്ടാം ദിവസം അവസാനിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ജോഷ് ടംഗ് ആണ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റും നേടിയത്.

33 റൺസ് നേടി ഹാരി ടെക്ടറും 21 റൺസ് നേടിയ ലോര്‍ക്കന്‍ ടക്കറും ക്രീസിലുള്ളപ്പോള്‍ അയര്‍ലണ്ട് ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ 255 റൺസ് ഇനിയും നേടണം. പോള്‍ സ്റ്റിര്‍ലിംഗ്, പീറ്റര്‍ മൂര്‍, ജെയിംസ് മക്കോല്ലം എന്നിവരുടെ വിക്കറ്റുകളാണ് അയര്‍ലണ്ടിന് നഷ്ടമായത്.