ബാറ്റിംഗ് തകര്‍ന്നു, ന്യൂസിലാണ്ട് 162 റൺസിന് ഓള്‍ഔട്ട്, അഞ്ച് വിക്കറ്റുമായി ഹാസൽവുഡ്

Sports Correspondent

ക്രൈസ്റ്റ്ചര്‍ച്ചിൽ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ന്യൂസിലാണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് 162 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസൽവുഡ് അഞ്ചും മിച്ചൽ സ്റ്റാര്‍ക്ക് 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ നടുവൊടിച്ചത്. 38 റൺസ് നേടിയ ടോം ലാഥം ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വാലറ്റത്തിൽ മാറ്റ് ഹെന്‍റി(29), ടിം സൗത്തി(26) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ന്യൂസിലാണ്ടിനെ 162 റൺസിലെത്തിച്ചത്.