ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മേല്‍ പെയ്തിറങ്ങി ജോസ് ബട്‍ലര്‍, 26 പന്തില്‍ അര്‍ദ്ധ ശതകം

Sports Correspondent

വിരാട് കോഹ്‍ലിയുടെ മികവില്‍ 156 റണ്‍സിലേക്ക് എത്തിയെങ്കിലും ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയായി മാറി ജോസ് ബട്‍ലറിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ഒമ്പതോവര്‍ പിന്നിടുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഫോമിലുള്ള താരം ജേസണ്‍ റോയിയെ നേരത്തെ നഷ്ടമായെങ്കിലും ജോസ് ബട്‍ലര്‍ വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തത്.

26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ജോസ് ബട‍്ലര്‍ അപകടകാരിയായി തുടരുമ്പോള്‍ ഇന്ത്യയുടെ സാധ്യതകള്‍ ഇല്ലാതായി മാറുകയാണ് അഹമ്മദാബാദില്‍. ടി20യില്‍ തന്റെ പതിനൊന്നാമത്തെ അര്‍ദ്ധ ശതകം ആണ് ജോസ് ബട്‍ലര്‍ നേടിയത്. 66 പന്തില്‍ നിന്ന് 79 റണ്‍സാണ് ഇംഗ്ലണ്ട് ജയത്തിനായി നേടേണ്ടത്. ബട്‍ലറിന് മികച്ച പിന്തുണയുമായി ദാവിദ് മലന്‍ 17 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നുണ്ട്.