ജോൺ ടർണറിന് പരിക്ക്, ഇംഗ്ലണ്ട് ടീമിൽ മാറ്റം

Newsroom

പേസർ ജോൺ ടർണറുടെ പരിക്ക് കാരണം ഇംഗ്ലണ്ട് അവരുടെ നാല് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഒരു മാറ്റം വരുത്തി. ദി ഹണ്ട്രഡ് മത്സരത്തിൽ ട്രെന്റ് റോക്കറ്റ്‌സിനൊപ്പം കളിക്കവെ പരിക്കേറ്റതിനാലാണ് ഫാസ്റ്റ് ബൗളർ പുറത്തായത്.

Picsart 23 08 22 10 29 37 418

പകരം ഡർഹാമിന്റെ ഓൾറൗണ്ടർ ബ്രൈഡൻ കാർസെയെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി. വലംകൈയ്യൻ ഫാസ്റ്റ് ബൗളർ ഇംഗ്ലണ്ടിനായി ഒമ്പത് ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ട്, 5.64 എകോണമിയിൽ 31.83 ശരാശരിയിൽ 12 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. എന്ന ഇംഗ്ലണ്ടിനായി ഇതുവരെ ടി20യിൽ അരങ്ങേറ്റം കുറിച്ചിട്ടില്ല.

ഓഗസ്റ്റ് 30 ന് ഡർഹാമിലെ റിവർസൈഡ് ഗ്രൗണ്ടിൽ ആണ് പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളുള്ള ടി20ഐ പരമ്പരയ്ക്ക് ശേഷം നാല് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും ദക്ഷിണാഫ്രിക്കക്ക് എതിരെ ഇംഗ്ലണ്ട് കളിക്കും.