വംശീയാധിക്ഷേപം, ജോഫ്രയ്ക്കെതിരെയുള്ള സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

Sports Correspondent

ജോഫ്ര ആര്‍ച്ചറിനെതിരെ ബേ ഓവല്‍ ടെസ്റ്റില്‍ വംശീയാധിക്ഷേപം നടത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് അറിയിച്ച് ഇംഗ്ലീഷ് ബോര്‍ഡ്.

ഇംഗ്ലണ്ട് ബോര്‍ഡും ന്യൂസിലാണ്ട് ക്രിക്കറ്റും സംയുക്തമായാണ് അന്വേഷണം നടത്തുന്നതെന്ന് ഇംഗ്ലണ്ട് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിവസമാണ് സംഭവം.

ആര്‍ച്ചര്‍ പുറത്തായി പവലിയനിലേക്ക് മടങ്ങുമ്പോളാണ് തനിക്ക് വംശീയാധിക്ഷേപം നേരിട്ടതെന്ന് താരം പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാനായ വ്യക്തിയെയോ വ്യക്തികളെയോ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കി.

സംഭവത്തില്‍ താരത്തോട് ന്യൂസിലാണ്ട് ക്രിക്കറ്റ് നേരത്തെ തന്നെ മാപ്പ് പറഞ്ഞിരുന്നു.