ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ച് ജോഫ്ര ആര്‍ച്ചര്‍, കന്നി വിക്കറ്റും സ്വന്തമാക്കി

Sports Correspondent

ഇംഗ്ലണ്ടിനായി അരങ്ങേറ്റം നടത്തി ജോഫ്ര ആര്‍ച്ചര്‍. ഏറെ ചര്‍ച്ചയായി മാറിയ താരം തന്റെ ആദ്യ ഏകദിനത്തില്‍ അയര്‍ലണ്ടിനെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റ് നേടാനും താരത്തിനു സാധിച്ചിരുന്നു. 198 റണ്‍സിനു അയര്‍ലണ്ട് ഓള്‍ഔട്ട് ആയ മത്സരത്തില്‍ തന്റെ എട്ടോവറില്‍ നിന്ന് 40 റണ്‍സ് വഴങ്ങിയാണ് ജോഫ്ര തന്റെ കന്നി വിക്കറ്റ് നേടിയത്.

അയര്‍ലണ്ട് നിരയില്‍ 31 റണ്‍സ് നേടിയ മാര്‍ക്ക് റിച്ചാര്‍ അഡൈറിനെയാണ് ജോഫ്ര പുറത്താക്കിയത്. മത്സരത്തില്‍ ഒരു ക്യാച്ചും ജോഫ്ര നേടി. 33 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിംഗിന്റെ ക്യാച്ചാണ് താരം നേടിയത്.