മൂന്നാം ടെസ്റ്റില്‍ ജോഫ്രയ്ക്ക് കളിക്കാം, കോവിഡ് മാനദണ്ഡം ലംഘിച്ചതിന് പിഴയും മുന്നറിയിപ്പും

Sports Correspondent

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് മൂന്നാം ടെസ്റ്റില്‍ കളിക്കാം. കോവിഡ് മാനദണ്ഡം ലംഘിച്ച താരത്തിനെതിരെ പിഴ ചുമത്തിയിട്ടുണ്ട്. അത് കൂടാതെ താരത്തിന് രേഖാമുലം മുന്നറിയിപ്പും നല്‍കി. താരത്തിനെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നിലവില്‍ താരം ഐസൊലേഷനിലാണ്.

ഇനി നടക്കുന്ന രണ്ട് കോവിഡ് ടെസ്റ്റുകളിലും താരം നെഗറ്റീവ് ആവുകയാണെങ്കില്‍ താരത്തിന്റെ സെല്‍ഫ് ഐസൊലേഷന്‍ മാറ്റി പരിശീലനം ആരംഭിക്കുകയും ടീമിനൊപ്പം ചേരുകയും ചെയ്യാം. തന്റെ ഭാഗത്ത് നിന്നുള്ള പിഴവിന് താരം മാപ്പ് പറഞ്ഞിട്ടുണ്ട്.