ലോകകപ്പ് മെഡൽ നഷ്ടപ്പെട്ടുവെന്ന് ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ

Staff Reporter

2019ൽ ലോകകപ്പ് ജയിച്ചതിന് ശേഷം തനിക്ക് ലഭിച്ച മെഡൽ നഷ്ടപ്പെട്ടുവെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ. താരം പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയതിന് ശേഷമാണ് വിജയികൾക്ക് ലഭിച്ച മെഡൽ കാണാനില്ലെന്ന് താരം തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ഒരാഴ്ചയായി താൻ അത് തിരയുകയാണെന്നും എന്നാൽ ഇതുവരെ മെഡൽ തിരികെ ലഭിച്ചില്ലെന്നും ആർച്ചർ പറഞ്ഞു. തന്റെ പഴയ റൂമിൽ തന്റെ ഫോട്ടോക്കൊപ്പമായിരുന്നു മെഡൽ എന്നും പുതിയ സ്ഥലത്തേക്ക് മാറിയപ്പോൾ ഫോട്ടോയുടെ കൂടെ മെഡൽ കണ്ടില്ലെന്നും ആർച്ചർ പറഞ്ഞു. മെഡൽ തന്റെ വീട്ടിൽ തന്നെ ഉണ്ടാവുമെന്നാണ് താൻ കരുതുന്നതെന്നും അത് അന്വേഷിച്ച് തനിക്ക് ഭ്രാന്ത് പിടിച്ചെന്നും താരം പറഞ്ഞു.

2019ലെ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്. അന്ന് സൂപ്പർ ഓവറിൽ ഇംഗ്ലണ്ടിന് വേണ്ടി പന്തെറിഞ്ഞത് ആർച്ചറായിരുന്നു.