ജോ റൂട്ട് അലിസ്റ്റർ കുക്കിനെ മറികടന്ന് ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനായി. മുള്ട്ടാനിൽ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിലാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്. ആദ്യ ഇന്നിംഗ്സിക് 71 റൺസ് നേടിയതോടെ റൂട്ട്, കുക്കിൻ്റെ 12,472 റൺസ് എന്ന റെക്കോർഡ് മറികടന്നു.
തൻ്റെ 147-ാം ടെസ്റ്റ് മത്സരത്തിലാണ് റൂട്ട് ഈ നാഴികക്കല്ലിലെത്തിയത്, അതേസമയം കുക്ക് 161-ലധികം മത്സരങ്ങളിൽ നിന്നാണ് ഇത്രയും റൺസ് നേടിയത്.
2012-ൽ അരങ്ങേറിയ റൂട്ട്, കരിയറിൽ ഉടനീളം 50.91-ലധികം ശരാശരി പുലർത്തി. 34 സെഞ്ചുറികളും നേടിയിട്ടുണ്ട്. നിലവിൽ, 12,473 റൺസിൽ അദ്ദേഹം നിൽക്കുന്നു, സച്ചിൻ ടെണ്ടുൽക്കറുടെ 15,921 റൺസാണ് അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം.