ഇന്ത്യക്കെതിരെ മൂന്നാം T20 യിൽ ദക്ഷിണാഫ്രിക്കക്ക് 135 വിജയലക്ഷ്യം. ബെംഗളൂരുവിൽ ഇന്ത്യക്ക് പിഴച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് നേടി.
ടോസ്സ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്ക് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഹെൻണ്ട്രിക്സ് ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ (9) വിക്കറ്റ് വീഴ്ത്തി. പിന്നാലെ വന്ന ധവാനും ക്യാപ്റ്റൻ കൊഹ്ലിയും ഇന്ത്യൻ ഇന്നിംഗ്സ് പടുത്തുയർക്കാൻ ശ്രമിച്ചെങ്കിലും 36 റൺസെടുത്ത ധവാൻ ആദ്യം പുറത്തായി. പിന്നാലെ 9 റൺസെടുത്ത കൊഹ്ലിയും പുറത്തായി. കൊഹ്ലിയെ റബഡയും ത്ബ്രിസ് ഷംസി ധവാന്റെ വിക്കറ്റും വീഴ്ത്തി.
ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യയെ അക്ഷരാർഥത്തിൽ ഞെട്ടിക്കുയായിരുന്നു. റബഡ മൂന്നും, ഫോർട്യുൻ, ഹെണ്ട്രിക്സ് എന്നിവർ രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി. കൊഹ്ലിക്ക് പിന്നാലെ വന്ന പന്ത് 19 റൺസെടുത്ത് പുറത്തായി. ശ്രേയസ് അയ്യർ 5 റൺസ് എടുത്ത് പുറത്തായപ്പോൾ ഹർദിക് പാണ്ഡ്യയും(14) ജഡേജയും (19) ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് പടുത്തുയർത്താൻ ശ്രമിച്ചു. കളി 20 ഓവർ അവസാനിക്കുമ്പോൾ ചാഹറും നവ്ദീപ് സൈനിയുമാണ് ക്രീസിലുണ്ടായിരുന്നത്.