ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി സഞ്ജു സാംസണും താനും തമ്മിൽ മത്സരം ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾ തള്ളിപ്പറഞ്ഞ് ജിതേഷ് ശർമ്മ, സഞ്ജു തൻ്റെ “മൂത്ത സഹോദരൻ” ആണ് എന്ന് ജിതേഷ് വിശേഷിപ്പിച്ചു. 2025 ഡിസംബർ 9-ന് കട്ടക്കിൽ നടന്ന ആദ്യ ടി20ഐ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 101 റൺസിന് വിജയിച്ചതിന് പിന്നാലെയാണ് ജിതേഷ് ഇക്കാര്യം വ്യക്തമാക്കിയത്.
സഞ്ജു സാംസണിന് പകരം ജിതേഷാണ് വിക്കറ്റ് കീപ്പറായി കളിച്ചത്. “അദ്ദേഹം ടീമിൽ ഉള്ളതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്. സത്യം പറഞ്ഞാൽ, അദ്ദേഹം എനിക്ക് ഒരു മൂത്ത സഹോദരനെപ്പോലെയാണ്. ആരോഗ്യകരമായ മത്സരം ഉണ്ടാകുമ്പോൾ, നിങ്ങളുടെ കഴിവുകൾ കൂടുതൽ പുറത്തുവരും. അത് ടീമിനും നല്ലതാണ്.”
“ടീമിൽ ധാരാളം കഴിവുള്ള കളിക്കാരുണ്ട്. സഞ്ജു ഭയ്യ ഒരു മികച്ച കളിക്കാരനാണ്. ഞാൻ അദ്ദേഹവുമായി മത്സരിക്കേണ്ടതുണ്ട്, അപ്പോഴാണ് ഞാൻ എൻ്റെ ഏറ്റവും മികച്ച പ്രകടനം നടത്തേണ്ടത്. ഞങ്ങൾ രണ്ടുപേരും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ശ്രമിക്കുന്നവരാണ്. ഞങ്ങൾ സഹോദരങ്ങളെപ്പോലെയാണ്. ഞങ്ങൾ പരസ്പരം ഒരുപാട് അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്. അദ്ദേഹം എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.