2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി സഞ്ജു സാംസണെ പുറത്തിരുത്തി ജിതേഷ് ശർമ്മയെ നിലനിർത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ്‌ഗുപ്ത ന്യായീകരിച്ചു.
“ഇതൊരു ശരിയായ തീരുമാനമാണ്. സഞ്ജു ആദ്യ മൂന്ന് സ്ഥാനങ്ങളിൽ കളിക്കുന്നില്ല എങ്കിൽ, വിക്കറ്റ് കീപ്പർ മധ്യനിരയിലാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ, സഞ്ജുവിനെക്കാൾ ഒരു സ്പെഷ്യലിസ്റ്റിനെയോ ലോവർ ഓർഡർ ബാറ്ററെയോ അവിടെ കളിപ്പിക്കുന്നതാണ് നല്ലത്. രണ്ടോ നാലോ പന്തുകൾക്ക് ബാറ്റ് ചെയ്യുന്നത് എളുപ്പമല്ല,” അദ്ദേഹം പറഞ്ഞു.
“ആ കാര്യത്തിൽ ജിതേഷ് ഒരു സ്പെഷ്യലിസ്റ്റ് ആണ്” അദ്ദേഹം പ്രശംസിച്ചു. ലോകകപ്പിന് മുമ്പ് ഒൻപത് ടി20 ഐ മത്സരങ്ങൾ മാത്രം ശേഷിക്കെ, ടീമിൽ വലിയ മാറ്റങ്ങൾ വരാൻ സാധ്യതയില്ലെന്ന് ദാസ്‌ഗുപ്ത സൂചന നൽകി.
“ലോകകപ്പിന് മുമ്പ് ഒൻപത് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ, ടി20 ലോകകപ്പിന് മുന്നോടിയായി കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.