വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ 311 റൺസ് നേടി ജാര്‍ഖണ്ഡ്. കുമാര്‍ കുശാഗ്രയുടെ തകര്‍പ്പന്‍ ശതകം ആണ് ജാര്‍ഖണ്ഡിനെ 311/7 എന്ന സ്കോറിലേക്ക് എത്തിച്ചത്. കൂട്ടിനായി അനുകുൽ റോയ് 72 റൺസും നേടി തിളങ്ങി. ഒരു ഘട്ടത്തിൽ 111/4 എന്ന നിലയിലായിരുന്ന ജാര്‍ഖണ്ഡിന്റെ കുശാഗ്ര – റോയ് കൂട്ടുകെട്ട് 176 റൺസ് കൂട്ടുകെട്ടുമായി മുന്നോട്ട് നയിക്കുകയായിരുന്നു.

റോയിയുടെ ഉള്‍പ്പെടെ 4 വിക്കറ്റ് നിധീഷ് എംഡി നേടിയപ്പോള്‍ ഇഷാന്‍ കിഷനെ ബാബ അപരാജിത് പുറത്താക്കി. കുമാര്‍ കുശാഗ്ര പുറത്താകാതെ 137 പന്തിൽ നിന്ന് 143 റൺസാണ് നേടിയത്.
8 ഫോറും 7 സിക്സുമാണ് താരം തന്റെ ഇന്നിംഗ്സിൽ നേടിയത്.









