ഇന്ത്യയുടെ കേന്ദ്ര കരാറുള്ള കളിക്കാർ നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്നും അല്ലാതെയുള്ള ഒഴികഴിവുകൾ ബിസിസിഐ വെച്ചുപൊറുപ്പിക്കില്ലെന്നും സെക്രട്ടറി ജയ് ഷാ ബുധനാഴ്ച പറഞ്ഞു. ടീം മാനേജ്‌മെൻ്റ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ഒരു കളിക്കാരൻ വിസമ്മതിച്ചാൽ നടപടികൾ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഇഷൻ കിഷൻ രഞ്ജി കളിക്കാത്തതിനെ തുടർന്നാണ് ഈ ചർച്ചകൾ ഉയർന്നത്.
“കളിക്കാരെ ഫോണിൽ ഇതിനകം അറിയിച്ചിട്ടുണ്ട്, നിങ്ങളുടെ സെലക്ടർമാരുടെ ചെയർമാനും പരിശീലകനും ക്യാപ്റ്റനും ആവശ്യപ്പെട്ടാൽ നിങ്ങൾ റെഡ് ബോൾ ക്രിക്കറ്റ് കളിക്കേണ്ടിവരും. ഞാൻ ഇനി അവർക്ക് കത്തുകളും എഴുതാൻ പോകുകയാണ്,” ഷാ മാധ്യമങ്ങളോട് പറഞ്ഞു. .
“എൻസിഎയിൽ നിന്ന് ഞങ്ങൾക്ക് എന്ത് ഉപദേശം ലഭിച്ചാലും അത് അനുസരിച്ചാകും മുന്നോയ്യ് പോവുക. ആരെങ്കിലും ഫിറ്റ് അല്ലെങ്കിൽ ഒന്നും അടിച്ചേൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
“ആരോഗ്യമുള്ളവരും ആരായാലും – മറ്റ് തന്ത്രങ്ങളൊന്നും ഞങ്ങൾ സഹിക്കാൻ പോകുന്നില്ല. ഈ സന്ദേശം കേന്ദ്ര കരാറുള്ള എല്ലാ കളിക്കാർക്കുമുള്ളതാണ്, ”കൂടുതൽ വ്യക്തത നൽകിക്കൊണ്ട് ഷാ പറഞ്ഞു.