പാക്കിസ്ഥാന്‍ 203 റൺസിന് ഓള്‍ഔട്ട്, വിന്‍ഡീസിന് ജയിക്കുവാന്‍ 168 റൺസ്

Sports Correspondent

പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 203 റൺസിന് അവസാനിപ്പിച്ച് വെസ്റ്റിന്‍ഡീസ്. ഇന്ന് ജമൈക്ക ടെസ്റ്റിന്റെ നാലാം ദിവസം പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയപ്പോള്‍ 168 റണ്‍സായിരുന്നു വിന്‍ഡീസ് വിജയത്തിനായി നേടേണ്ടിയിരുന്നത്.

55 റൺസ് നേടിയ ബാബര്‍ അസം, ഫഹീം അഷ്റഫ്(20) എന്നിവരെ വേഗം നഷ്ടമായ ശേഷം ഹസന്‍ അലി നേടിയ 28 റൺസാണ് പാക്കിസ്ഥാന്റെ സ്കോര്‍ 200 കടത്തിയത്. ജെയ്ഡന്‍ സീൽസ് 5 വിക്കറ്റും കെമര്‍ റോച്ച് നാലും വിക്കറ്റാണ് ആതിഥേയര്‍ക്കായി നേടിയത്.