ജെയ്ഡന്‍ സീൽസാണ് ഈ മത്സരത്തിൽ ടീമിന്റെ ഏക പോസിറ്റീവ് വശം – ക്രെയിഗ് ബ്രാത്‍വൈറ്റ്

Sports Correspondent

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റിൽ കനത്ത തോല്‍വിയേറ്റ് വാങ്ങിയ വെസ്റ്റിന്‍ഡീസിന് ആകെ മത്സരത്തിലെ പോസിറ്റീവ് എന്ന് പറയാവുന്നത് ജെയ്ഡന്‍ സീൽസാണെന്ന് പറഞ്ഞ് ടീം നായകന്‍ ക്രെയിഗ് ബ്രാത്‍‍വൈറ്റ്.

താരത്തിന് നാച്വറൽ ലെംഗത്തുണ്ടെന്നും അത് താന്‍ സീൽസിനെ ആദ്യമായി ന്യൂസിലാണ്ടിൽ കണ്ടപ്പോള്‍ തന്നെ മനസ്സിലാക്കിയ കാര്യമാണെന്നും ക്രെയിഗ് വ്യക്തമാക്കി. എല്ലാ ബൗളര്‍മാര്‍ക്കും സ്വാഭാവികമായി ഈ കഴിവ് ലഭിയ്ക്കാറില്ലെന്നും താരത്തിന് സ്വിംഗ് ചെയ്യാനും സാധിക്കുന്നുവെന്നത് മികച്ച കാര്യമാണെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.

സീൽസിന്റെ ആദ്യ മത്സരത്തിലെ പ്രകടനമോ ഇനി വരാനിരിക്കുന്ന മത്സരങ്ങളുടെ പ്രകടനങ്ങളിലോ താന്‍ അത്ഭുതപ്പെടുന്നില്ലെന്നും ക്രെയിഗ് ബ്രാത്‍വൈറ്റ് പറഞ്ഞു. തന്റെ അരങ്ങേറ്റ മത്സരം കളിച്ച സീൽസ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ദിവസം വീണ നാല് വിക്കറ്റിൽ മൂന്നും നേടിയിരുന്നു.

പിന്നീട് താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. ഇന്നിംഗ്സ് തോല്‍വിയേറ്റ് വാങ്ങിയതോടെ രണ്ടാം ഇന്നിംഗ്സിൽ ബൗളിംഗ് അവസരവും ലഭിച്ചില്ല.