ടെസ്റ്റ് റാങ്കിംഗിൽ ജസ്പ്രിത് ബുമ്ര ഒന്നാം സ്ഥാനത്ത് തുടരുന്നു

Newsroom

ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിർത്തി. വിശാഖപട്ടണത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 9 വിക്കറ്റ് നേടിയതിന് ശേഷം ബുംറ ടെസ്റ്റ് ഫോർമാറ്റിൽ ഒന്നാം നമ്പർ ബൗളറായി മാറിയിരുന്നു.

ബുമ്ര 24 02 05 16 16 39 898

നിലവിൽ 881 റാങ്കിംഗ് പോയിൻ്റുമായാണ് ബുംറ ഒന്നാമത് നിൽക്കുന്നത്. പിന്നാലെ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡ 842 പോയിന്റുമായി രണ്ടാം സ്ഥാനത്തും രവിചന്ദ്രൻ അശ്വിൻ 841 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയൻ പേസ് ജോഡികളായ പാറ്റ് കമ്മിൻസ് (828), ജോഷ് ഹേസിൽവുഡ് (818) എന്നിവർ ആണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ള ബാക്കി താരങ്ങൾമ്