ഇത്രയും അധികം കാലം ക്രിക്കറ്റ് ഇല്ലാതെ കഴിയുക എന്നത് ക്രിക്കറ്റര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം ജേസണ്‍ റോയ്. താന്‍ കഴിവതും പഴയ വീഡിയോകള്‍ കണ്ട് കളിയുമായി അടുത്ത് തന്നെ ഇടപഴകുവാന്‍ ശ്രമിക്കുകയാണ് ഇപ്പോളെന്ന് പറഞ്ഞ്. ഇത്തരം വീഡിയോകള്‍ കണ്ട് താന്‍ എന്നും ഉത്സുകനായി ഇരിക്കുവാന്‍ ശ്രമിക്കുന്നു പക്ഷേ അധികം ഒന്നും ഇപ്പോള്‍ ചെയ്യാനാകില്ലെന്ന വസ്തുതയും താന്‍ മനസ്സിലാക്കുന്നുണ്ടെന്ന് റോയ് പറഞ്ഞു.
എത്ര തന്നെ പരിശീലിച്ചാലും ശരിക്കും ആദ്യ പന്ത് നേരിടുമ്പോള്‍ മാത്രമേ ക്രിക്കറ്റിലേക്ക് ഒരു മടങ്ങിപ്പോക്ക് ഉണ്ടാകു എന്നതാണ് സത്യമെന്ന് റോയ് പറഞ്ഞു. താന്‍ ബാറ്റ് കൈയ്യിലെടുത്ത് ഇടയ്ക്ക് ഷാഡോ ബാറ്റിംഗ് ചെയ്യാറുണ്ടെന്നും ഇംഗ്ലണ്ട് ബോര്‍ഡ് താരങ്ങള്‍ക്കെല്ലാം നല്‍കിയ ഫിറ്റ്നെസ്സ് റൂട്ടീന്‍ തുടരുന്നുണ്ടെന്നും റോയ് വ്യക്തമാക്കി.
ഇപ്പോള്‍ തന്നെ അലട്ടുന്ന ചിന്ത് മൂന്ന് നാല് മാസങ്ങള്‍ കളിയ്ക്കാതെ ഇരുന്നിട്ട് പഴയ രീതിയില്‍ ബാറ്റ് ചെയ്യാനാകുമോ എന്നതാണെന്നും റോയ് കൂട്ടിചേര്‍ത്തു. കഴിഞ്ഞ സീസണായിരുന്നു ഏറെ കാലത്തിന് ശേഷം താന്‍ മികച്ച ഫോമില്‍ കളിച്ചതെന്നും സീസണിന്റെ അവസാനം മോശം ഫലമായിരുന്നുവെങ്കിലും ഇനി ലോക്ക്ഡൗണ്‍ കഴിഞ്ഞ് എന്താകും സ്ഥിതിയെന്ന് നിശ്ചയമില്ലെന്നും റോയ് അഭിപ്രായപ്പെട്ടു.