കാലിസ് ഇനി ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കൺസൾട്ടെന്റ്

Newsroom

ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ആൾറൗണ്ടർ ജാക്ക് കാലിസ് ദക്ഷിണാഫ്രിക്കബ് ടീമിനൊപ്പം തിരികെയെത്തി. ടീമിന്റെ ബാറ്റിംഗ് കൺസൾട്ടെന്റായാണ് കാലിസിനെ തിരികെയെത്തിച്ചിരിക്കുന്നത്. മുൻ ക്യാപ്റ്റൻ സ്മിത്ത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ തലപ്പത്ത് എത്തിയതോടെ ഒരുപാട് മുൻ താരങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നുണ്ട്‌.

നേരത്തെ ബൗച്ചറിനെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാക്കി നിയമിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ കാലിസിന്റെ നിയമനം. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 519 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് കാലിസ്. 25534 റൺസും 577 വിക്കറ്റുകളും കാലിസ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നടത്തിയിട്ടുണ്ട്. കാലിസ് ഇന്ന് മുതൽ ദക്ഷിണാഫ്രിക്ക സ്ക്വാഡിനൊപ്പം ചേരും.