ജപ്പാൻ താരം മിനമിനോയ്ക്ക് ഇന്ന് ലിവർപൂളിൽ മെഡിക്കൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സാൽസ്ബർഗിന്റെ ഏറ്റവും മികച്ച താരമായ തകുമി മിനാമിനോ ഇന്ന് ലിവർപൂളിൽ എത്തും. ജനുവരിയിൽ നടക്കുന്ന ട്രാൻസ്ഫറിന് മുന്നോടിയായി മിനാനിനോ ഇന്ന് മെഡിക്കൽ പൂർത്തിയാക്കും. ലിവർപൂളും ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗുമായി ട്രാൻസ്ഫറിനായി നേരത്തെ തന്നെ ധാരണയായിരുന്നു.

7.5മില്യണായിരിക്കും മിനാമിനോ ലിവർപൂളിൽ എത്തുക. ജനുവരിയിൽ ആദ്യ വാരത്തിൽ തന്നെ മിനാമിനോ ലിവർപൂളിനായി അരങ്ങേറ്റം കുറിക്കും. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ സാൽസ്ബർഗിനായി തകർപ്പൻ പ്രകടനം തന്നെ മിനാമിനോ നടത്തിയിരുന്നു. 24കാരനായ താരം അവസാന അഞ്ചു വർഷമായി സാൽസ്ബർഗിലാണ് കളിക്കുന്നത്. സാൽസ്ബർഗ് അറ്റാക്കിലെ ഏറ്റവും പ്രധാനതാരം മിനാമിനോ ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകൾ മിനാമിനോയ്ക്കായി രംഗത്തുണ്ടായിരുന്നു. എന്നാൽ ലിവർപൂളും സാൽസ്ബർഗുമായുള്ള മികച്ച ബന്ധം ലിവർപൂളിന് സഹായകമായി.