2020 അണ്ടര്‍ 19 ലോകകപ്പില്‍ ജപ്പാന്‍ എത്തും. 1989ല്‍ ജപ്പാന്‍ ഐസിസിയുടെ ഭാഗമായെങ്കിലും 1996ല്‍ ആണ് അസോസ്സിയേററ്റ് അംഗമായി എത്തുന്നത്. ഇപ്പോള്‍ അണ്ടര്‍ 19 ലോകകപ്പിനാണെങ്കിലും ടീം യോഗ്യത നേടിയത് വലിയൊരു നേട്ടമായാണ് വിലയിരുത്തപ്പെടേണ്ടത്. സനോയില്‍ നടന്ന ഈസ്റ്റ് ഏഷ്യ-പസഫിക് റീജണ്‍ ക്വാളിഫയറില്‍ പാപുവ ന്യു ഗിനി തങ്ങളുടെ ടീമിലെ 11 കളിക്കാരെ സസ്പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് ജപ്പാന്‍ യോഗ്യത നേടിയത്.
അതേ സമയം പാപുവ ന്യൂ ഗിനി തങ്ങളുടെ ടീമിനെ വിലക്കിയതിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അച്ചടക്ക നടപടിയെത്തുടര്‍ന്ന് ടീമിലെ 14 അംഗങ്ങളില്‍ 11 താരങ്ങളെ സ്പെന്‍ഡ് ചെയ്യുകയാണെന്നാണ് അറിയുന്നത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ശക്തമായ പ്രകടനം നടത്തി മുന്നേറുകയായിരുന്നു പാപുവ ന്യൂ ഗിനി. ജപ്പാനെതിരെയും അവര്‍ക്ക് തന്നെയായിരുന്നു വിജയ പ്രതീക്ഷ.